ഷാർജ: മിസോറം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള രചിച്ച രണ്ട് പുസ്തകങ്ങൾ ഷാർജ അന്തർ ദേശീയ പുസ്തകമേളയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. തത്സമയചിന്തകൾ, നിയമ വീഥിയിലൂടെ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. പുസ്തകമേളയിലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സ്റ്റാളിൽ വച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം, ജോയിന്റ് സെക്രട്ടറി ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ബി. പത്മ കുമാർ ചടങ്ങിൽ അധ്യക്ഷത വവഹിച്ചു.
സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി, രാജീവ് കോടമ്പള്ളി (ജനം ടി
വി), നസീർ വെളിയിൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകയും പീപ്പിൾ ഫോർ ധർമ അധ്യക്ഷയുമായ ശിൽപ നായർ നായർ ചടങ്ങിൽ പുസ്തകങ്ങൾ പരിചയപെടുത്തി. പി.എസ്. ശ്രീധരൻ പിള്ള രചിച്ച വിവിധ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങൾ സഖീർ മുഹമ്മദ്, ജയപ്രകാശ് (കൺവീനർ യുണൈറ്റഡ് മലയാളി അസോസിയേഷൻ ) ചന്ദ്ര പ്രകാശ് ഇടമന എന്നിവർ ഏറ്റുവാങ്ങി. ശ്രീ ബാബു വർഗീസ്, ടി എ നസീർ, ചാക്കോ ഊളക്കാടൻ, വിനീഷ് മോഹൻ, പ്രാണേഷ് നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…