Kerala

പിഎസ്‌സി ചോദ്യപ്പേപ്പർ ചോർച്ച; ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവെക്കണമെന്ന് യുവമോർച്ച

തിരുവനന്തപുരം: കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ കടക്കൽ കത്തിവെച്ച പി.എസ്‌.സിക്കെതിരെ യുവമോർച്ചയുടെ ജനകീയ പ്രക്ഷോഭം. ആസൂത്രണ ബോർഡിലെ തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ സിപിഎം അനുഭാവിക്കുവേണ്ടി മൂല്യനിർണയത്തിൽ ഉൾപ്പെടെ ക്രമക്കേട് നടത്തിയ പിഎസ്‌സിയെ ഇനി കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വിശ്വാസമില്ല എന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി.മനുപ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

തങ്ങളുടെ ഇഷ്ടക്കാരൻ ഉത്തരമെഴുതാത്ത 10 ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താതെ സാധാരണ ഉദ്യോഗാർത്ഥികളുടെ 54 മാർക്കാണ് പി.എസ്‌.സിയിലെ കള്ളന്മാർ തട്ടിക്കളഞ്ഞത്. ആലപ്പുഴയിൽ നടന്ന പിഎസ്‌സി പ്രിലിമിനറി പരീക്ഷാ പേപ്പർ ചോർന്ന വിഷയം അതീവ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ട്. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നതാണ് കേരളത്തിലെ യുവാക്കളുടെ ആവശ്യം. മുൻപ് നാല് ദിവസങ്ങളിലായി നടത്തിയിരുന്ന പരീക്ഷ രണ്ട് ദിവസമായി ചുരുക്കുകയും, രാവിലെയും ഉച്ചയ്ക്കും നടക്കേണ്ട ചോദ്യപേപ്പറുകൾ ഒറ്റയടിക്ക് സെന്ററുകളിൽ എത്തിക്കുകയും ചെയ്തതിൽ ദുരൂഹതയുണ്ട്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റ ശേഷം നടന്ന ആദ്യ പ്രധാന പരീക്ഷയിൽ തന്നെ ചോദ്യപേപ്പർ ചോർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണ നേതൃത്വം ഒഴിയണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ യുവമോർച്ച സംസ്ഥാന ട്രഷറർ റിഷഭ് മോഹൻ, സംസ്ഥാന മീഡിയ കൺവീനർ എസ്. നന്ദു, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ വിഷ്ണുപ്രകാശ്, സിറ്റി ജില്ലാ ഭാരവാഹി ആകാശ് എന്നിവരും പങ്കെടുത്തു.

B4 Admin

Recent Posts

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 hour ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

24 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

5 days ago