Saturday, May 18, 2024
spot_img

ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പനെ തളച്ചു ..! പി ടി സെവനെ മയക്കുവെടിച്ച് ദൗത്യസംഘം, ഒന്നാംഘട്ട പരിശ്രമം വിജയകരം

പാലക്കാട് : ധോണിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തി ആശങ്കയുടെ മുൾ മുനയിൽ നിർത്തിയ പി ടി സെവനെ ദൗത്യസംഘം മയക്കുവെടി വച്ചു.വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ട പരിശ്രമം വിജയകരമായി പൂർത്തിയായി. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം.

മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തീട്ടുണ്ട്. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കി

Related Articles

Latest Articles