Sunday, December 21, 2025

പുൽവാമ ആക്രമണം: ആരോപണങ്ങൾ നിഷേധിച്ചു പാകിസ്ഥാൻ ; ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാക് പ്രധാനമന്ത്രി

പുൽവാമ തീവ്രവാദി ആക്രമണത്തിൽ പാകിസ്ഥാനെതിരെയുള്ള ആരോപങ്ങളെ നിഷേധിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ രംഗത്ത്. പാകിസ്താനെതിരെ തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും തെളിവിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികളുണ്ടാകുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇമ്രാൻ ഖാൻ പറഞ്ഞു. ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാൻ ഖാൻ ഭീഷണിപ്പെടുത്തി. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനെതിരെയുള്ള നീക്കങ്ങൾ വെറും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles