India

“രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ”; പുൽവാമ ദിനത്തിൽ ധീരജവാന്മാരെ സ്മരിച്ച് പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും

ദില്ലി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് ആണ്ട്. ഭാരതം ഒരിക്കലും മറക്കാത്ത ഈ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും(Pulwama Day Remembering PM Modi And Amit Shah). ധീരജവാന്മാരുടെ ജീവത്യാഗം ശക്തമായ രാജ്യം പടുത്തുയർത്താൻ ഓരോരുത്തർക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ജവാന്മാരെ അനുസ്മരിച്ചത്. അതേസമയം പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആദരവ് അർപ്പിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം:

“2019 ഫെബ്രുവരി 14 ന് പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ദിനത്തിൽ രാജ്യത്തിന് വേണ്ടി അവർ നൽകിയ സേവനങ്ങളെ ഓർക്കുന്നു. ശക്തവും, സമൃദ്ധവുമായ ഒരു രാജ്യം പടുത്തുയർത്തുന്നതിനായി പ്രവർത്തിക്കാൻ ജവാന്മാരുടെ ജീവത്യാഗവും ധീരതയും പ്രചോദനമാണ്” എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അമിത് ഷായുടെ ട്വീറ്റ്:

“ഭീകരാക്രമണത്തിൽ ജീവൻ നൽകി നമ്മുടെ രാജ്യത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിച്ച സൈനികർക്ക് ആദരാഞ്ജലികൾ. രാജ്യം നിങ്ങളോട് കടപ്പെട്ടിരുന്നു. ഭീകരവാദത്തിന്റെ വേര് അറുക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും ധീരത പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും” അമിത് ഷാ ട്വീറ്റിൽ പറഞ്ഞു.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

9 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

10 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

10 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

11 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

11 hours ago