Thursday, December 18, 2025

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗർ : പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് ദാരുണസംഭവം നടന്നത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്.

അതേസമയം, മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളെയും ലക്ഷ്യം വെച്ച് കൊലപ്പെടുത്തുന്ന ഭീകരർക്കെതിരെ ശക്തമായ നടപടികളാണ് താഴ്‌വരയിൽ സുരക്ഷാ സേന സ്വീകരിക്കുന്നത്.

Related Articles

Latest Articles