Thursday, March 28, 2024
spot_img

കാര്‍ഷിക മാലിന്യത്തില്‍ നിന്ന് ഹൈഡ്രജന്‍;പുതിയ പദ്ധതി വാഹനമേഖലക്ക് ഉണര്‍വേകും

കാര്‍ഷിക മാലിന്യത്തില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാം. പൂനെ എംഎസിഎസ്-എആര്‍ഐ സെന്റിയന്റ് ലാബിലെ ശാസ്ത്രജ്ഞരാണ് പുതിയ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്. സെല്ലുലോസും ഹെമിസെല്ലുലോസും അടങ്ങിയ നെല്ല്,ഗോതമ്പ്,ചോളം എന്നിവയുടെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഹൈഡ്രജന്‍ ഫ്യുവല്‍-സെല്‍ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ബിഎവികള്‍ക്കൊപ്പം ഒരു സമാന്തര സാങ്കേതിക വിദ്യ കൂടിയാകും ഇത്. പുതിയ സാങ്കേതിക വിദ്യ വാണിജ്യ വാഹനങ്ങള്‍ക്ക് അനുയോജ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഉപയോഗശൂന്യമായ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഊര്‍ജ്ജ സ്വയംപര്യാപ്തതക്കാണ് സഹായിക്കുക. ഉപയോഗ ശൂന്യമായ 200 ദശലക്ഷം ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങളാണ് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇവ പരമാവധി കത്തിച്ചു നശിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത് ഊര്‍ജ്ജമാക്കി മാറ്റാന്‍ സാധിക്കുന്നത് വഴി ഗതാഗത മേഖലക്ക് ഗുണം ചെയ്യും. കാരണം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സങ്കീര്‍ണത ഇല്ലെന്നതാണ് ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങളുടെ പ്രത്യേകത. ലോകം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ തേടുന്ന സാഹചര്യത്തിലുള്ള ഈ കണ്ടുപിടുത്തം ഊര്‍ജ്ജ മേഖലയ്ക്ക് ഉണര്‍വേകുമെന്നും അഭിപ്രായമുയരുന്നു.

Related Articles

Latest Articles