Thursday, December 18, 2025

ഹീറോ ചമഞ്ഞ് ശുചീകരണം നടത്തിയതെന്ന് കാണിക്കാൻ നദിയിൽ നിന്ന് വെള്ളം കുടിച്ചു; മണിക്കൂറുകൾ കഴിഞ്ഞതോടെ കഠിനമായ വയറുവേദന, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രിയിൽ

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആശുപത്രിയിൽ. കഠിനമായ വയറുവേദനയെ തുടർന്ന് മുഖ്യമന്ത്രിയെ ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലെ അണുബാധയ്‌ക്ക് ചികിത്സയിലാണ് അദ്ദേഹം.

സുൽത്താൻപൂർ ലോധിയിലെ കാളി ബെൻ പോഷക നദിയിലെ വെളളം ശുദ്ധമാണെന്ന് കാണിക്കാൻ വേണ്ടി മുഖ്യമന്ത്രി, നദിയിൽ നിന്ന് നേരിട്ട് വെളളമെടുത്ത് കുടിച്ചിരുന്നു. നദി വൃത്തിയാക്കിയതിന്റെ 22-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഹീറോ ചമഞ്ഞുകൊണ്ട് മുഖ്യമന്ത്രി വെള്ളമെടുത്ത് കുടിച്ചത്. തുടർന്ന് ബുധനാഴ്ച രാത്രിയോടെ കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ മന്നിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ അണുബാധയാണെന്നാണ് കണ്ടെത്തിയത്. മുഖ്യന്ത്രി ചികിത്സ തുടരുകയാണ്.

 

Related Articles

Latest Articles