Sunday, September 20, 2026

രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വർഗ നേതാവിനെ കാതോർത്ത് രാജ്യം; 72.19 ശതമാനം എം പിമാരുടെ പിന്തുണ; ദ്രൗപദി മുർമു പുതു ചരിത്രം കുറിക്കുമെന്ന് നിശ്ചയം

ദില്ലി: രാജ്യത്തിൻറെ പതിനഞ്ചാം രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണൽ പുരോഗമിക്കുന്നു. എം പിമാരുടെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു രാഷ്‌ട്രപതി ആയെന്നുള്ള ചരിത്ര നിമിഷത്തിനായി കാതോർത്തിരിക്കുകയാണ് ജനങ്ങൾ. ദ്രൗപദി മുർമുവിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 5,23,600 വോട്ടുകളാണ്. ആകെ എം പിമാരുടെ വോട്ടുകളുടെ 72.19 ശതമാനമാണ് ഇത്.

700 ആണ് ഓരോ എം പിമാരുടേയും വോട്ട് മൂല്യം. ദ്രൗപദി മുർമുവിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത് 538 എം പിമാർ ആയിരുന്നു. എന്നാൽ, അതിലും കൂടുതൽ എം പിമാർ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് ലഭിച്ചത് 1,45,600 വോട്ടുകളാണ്. ആകെ എം പിമാരുടെ 27.81 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് മു​ർ​മു​വി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് വീ​ണി​രു​ന്നു.

ഇന്ന് രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. പാർലമെന്റ് മന്ദിരത്തിൽ വെച്ച് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വിവിധ നിയമസഭകളിൽ നിന്നുള്ള ബാലറ്റ് പെട്ടികൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു പാർലമെന്റിൽ എത്തിച്ചത്. അതീവ സുരക്ഷയിലാണ് ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്നത്. ദ്രൗ​പ​ദി മു​ർ​മു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ രാ​ഷ്‌​ട്ര​പ​തി​സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​ദ്യ വനവാസി വ​നി​ത എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​കും. 25നു ​പു​തി​യ രാ​ഷ്‌​ട്ര​പ​തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. 776 എം​പി​മാ​രും 4033 എം​എ​ൽ​എ​മാ​രും ഉ​ൾ​പ്പെ​ടെ 4809 ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു വോ​ട്ട​വ​കാ​ശ​മു​ണ്ടാ​യി​രു​ന്നു. ആ​കെ വോ​ട്ട് മൂ​ല്യം 10,69,358 ആ​ണ്. 99 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ട്ട് എം​പി​മാ​ർ വോ​ട്ട് ചെ​യ്തി​ല്ല.

Related Articles

Latest Articles