ചണ്ഡിഗഡ്:പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസ്സ് പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആകുന്നുവെന്ന് ഷർഗിൽ രാജി കത്തിൽ വ്യക്തമാക്കുന്നു. യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും ഷെർഗിൽ കുറ്റപ്പെടുത്തി. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു.പാര്‍ട്ടിയുടെ നേതൃത്വത്തിന്‍റെ തീരുമാനങ്ങളും ,യുവാക്കളുടെയും ആധുനിക ഇന്ത്യയുടേയും താത്പര്യങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും രാജിക്കത്തില്‍ കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്‍റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തെ രാജിവച്ചിരുന്നു.
ജയ്വീര്‍ ഷെര്‍ഗില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.പഞ്ചാബ് കോണ്‍ഗ്രസ് വക്താവായ അദ്ദേഹം പാര്‍ട്ടിയുടെ ദേശിയ മീഡിയ പാനല്‍ ലിസ്റ്റിലും അംഗമായിരുന്നു.പഞ്ചാബിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയമസഹായ ടോള്‍ ഫ്രീ നമ്പറും അദ്ദേഹം ഒരുക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അദ്ദേഹം ഇനി ഏത് പാര്‍ട്ടിയില്‍ ചേരുമെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…