Saturday, October 3, 2026

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗി രാജിവച്ചു; പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആകുന്നു; യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്ന് വിമർശനം

ചണ്ഡിഗഡ്:പഞ്ചാബിലെ കോണ്‍ഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു. കോൺഗ്രസ്സ് പാർട്ടിയിലെ തീരുമാനങ്ങൾ വ്യക്തി താൽപ്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആകുന്നുവെന്ന് ഷർഗിൽ രാജി കത്തിൽ വ്യക്തമാക്കുന്നു. യാഥാർഥ്യം തിരിച്ചറിയാൻ പാർട്ടി ശ്രമിക്കുന്നില്ലെന്നും ഷെർഗിൽ കുറ്റപ്പെടുത്തി. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് അയച്ചു.പാര്‍ട്ടിയുടെ നേതൃത്വത്തിന്‍റെ തീരുമാനങ്ങളും ,യുവാക്കളുടെയും ആധുനിക ഇന്ത്യയുടേയും താത്പര്യങ്ങളും ഒരുമിച്ച് പോകുന്നതല്ലെന്നും രാജിക്കത്തില്‍ കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ രാജിയാണ് ഷര്‍ഗിലിന്‍റേത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഗുലാം നബി ആസാദും, ഹിമാചല്‍ പ്രദേശ് സ്റ്റിയരിംഗ് കമ്മറ്റിയില്‍ നിന്ന് ആനന്ദ് ശര്‍മ്മയും നേരത്തെ രാജിവച്ചിരുന്നു.

ജയ്വീര്‍ ഷെര്‍ഗില്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.പഞ്ചാബ് കോണ്‍ഗ്രസ് വക്താവായ അദ്ദേഹം പാര്‍ട്ടിയുടെ ദേശിയ മീഡിയ പാനല്‍ ലിസ്റ്റിലും അംഗമായിരുന്നു.പഞ്ചാബിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയമസഹായ ടോള്‍ ഫ്രീ നമ്പറും അദ്ദേഹം ഒരുക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അദ്ദേഹം ഇനി ഏത് പാര്‍ട്ടിയില്‍ ചേരുമെന്നതിനെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല.

Related Articles

Latest Articles