punjab-court-blast-suspects-suicide-attack
ഛണ്ഡീഗഡ്: ലുധിയാന ജില്ലാ കോടതിയിൽ ഉണ്ടായ സ്ഫോടനം ചാവേർ ആക്രമണമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തുവിട്ടത് പോലീസ് ആണ്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോടതി വളപ്പിൽ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ ശ്രമമാണ് ഇതെന്നും സംശയമുണ്ട്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾ ആണ് നേരത്തെ പുറത്തുവന്നിരുന്നത്. എന്നാൽ ഒരാളുടെ മരണമാണ് പോലീസ് ഇതുവരെ സ്ഥിരീകരിച്ചത്. ഇയാൾ ചാവേർ ആണെന്നാണ് സംശയം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കൊല്ലപ്പെട്ടയാളും സംഭവവും തമ്മിലുള്ള ബന്ധം വ്യക്തമാകണമെങ്കിൽ ബോംബ് സ്‌ക്വാഡിന്റെ വിശദമായ പരിശോധനയിൽ മാത്രമേ സാധ്യമാകു എന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെയായിരുന്നു കോടതി വളപ്പിൽ സ്‌ഫോടനം ഉണ്ടായത്. ശുചി മുറിയ്‌ക്ക് സമീപമായിരുന്നു സംഭവം. സ്‌ഫോടനത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു.
അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി ദു:ഖം രേഖപ്പെടുത്തി. ലുധിയാനയിലെ ജില്ലാ കോടതി വളപ്പിൽ ഉണ്ടായ സ്‌ഫേടനം അതീവ ദു:ഖമുളവാക്കുന്നതാണെന്ന് ചന്നി ട്വിറ്ററിൽ കുറിച്ചു. ഇത് ചെയ്തവരോട് ഒരിക്കലും പൊറുക്കില്ല. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.തന്നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് സംഭവത്തോട് ശിരോമണി അഖാലിദൾ നേതാവ് ഹരിഷ് റായ് ദന്തയുടെ പ്രതികരണം. എംഎൽഎ സിമർജിത് സിംഗ് ആണ് സംഭവത്തിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…