sushmita-sen-and-rohman-shawl-part-ways-actress-writes-relationship-was-long-over
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിയാണ് സുസ്മിത സെന്‍. ഇപ്പോഴിതാ സുസ്മിതയുടെ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. നടിയുടെ കാമുകനായ റോഹ്മാനുമായി വേർപിരിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത്.
നേരത്തെ ഇരുവരും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു. അതിനിടെ ഇരുവരും വേര്‍പിരിയുകയാണെന്നും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഊഹാപോഹങ്ങള്‍ വിരാമമിട്ട് സുസ്മിത സെന്‍ രംഗത്തെത്തി.
2018 ലാണ് സുസ്മിത സെന്‍ ആദ്യമായി ഷോവലിനൊപ്പമുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്, ഇത് ആരാധകരെ ആകാംക്ഷാഭരിതരാക്കി. എന്നാൽ ഇപ്പോൾ എത്തുന്ന വാർത്ത ആരാധകരെ വേദനയിലാഴ്ത്തുന്നതാണ്. റോഹ്മാനൊപ്പം ഫൈള്റ്റില്‍ യാത്ര ചെയ്യുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തില്‍ റോഹ്മാന്‍ സുസ്മിതയുടെ തലയില്‍ ചുംബിക്കുന്നതും കാണാം. അത്രയും സന്തോഷത്തോടെയുള്ള ചിത്രമാണെങ്കിലും തികച്ചും ആരാധകരെ നിരാശരാക്കുന്ന കാര്യമാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഏറെ കാലമായി രണ്ടാളും വേര്‍പിരിഞ്ഞിട്ട് എന്നാണ് സുസ്മിത വെളിപ്പെടുത്തുന്നത്.
”ഞങ്ങള്‍ സുഹൃത്തുക്കളായിട്ടാണ് തുടങ്ങിയത്. ഇപ്പോഴും സുഹൃത്തുക്കളായി തന്നെ തുടരുന്നു. എന്നാല്‍ റിലേഷന്‍ഷിപ്പ് അവസാനിച്ചിട്ട് കാലം ഒത്തിരിയായി. എങ്കിലും സ്‌നേഹം അവശേഷിക്കുന്നു എന്നടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.എന്നാല്‍ റോഹ്മാനുമൊത്തുള്ള ചിത്രങ്ങളൊന്നും സുസ്മിത ഡിലീറ്റ് ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്”.
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…
ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…