Sunday, June 2, 2024
spot_img

സിഖ് മതഗ്രന്ഥത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ;വിചിത്ര വാദവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി; സംഭവത്തിനു പിന്നില്‍ ബിജെപി എന്ന് വാദം

ഛത്തീസ്ഗഡ്: കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ യുവാവിനെ ഇടതു കൈപ്പത്തി വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വാദവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് രണ്‍ധവ. കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വന്‍ഗൂഢാലോചന നടന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് രണ്‍ധവ വാദിക്കുന്നു. തന്റെ വാദം സാധൂകരിക്കാന്‍ വേണ്ടി രണ്‍ധവ കൊല്ലപ്പെട്ട ലഖ്ബീര്‍ സിംങിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു.ലഖ്ബീര്‍ സിംങിനെ പണം നല്‍കി സിംഗു അതിര്‍ത്തിയില്‍ എത്തിച്ചതാണ് . ഈ വിഷയം അന്വേഷിക്കണമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി പറയുന്നു.

ലഖ്ബീര്‍ സിംങിന്റെ ക്രൂരമായ കൊലപാതകത്തിന് അറസ്റ്റിലായ പ്രതികള്‍ കുറ്റം പരസ്യമായി സമ്മതിച്ചതാണ്.ലഖ്ബീര്‍ സിംങ് സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്നും അതിന്റെ ശിക്ഷയായാണ് ലഖ്ബീര്‍ സിംങിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്

സംഭവത്തില്‍ ആരോപണവിധേയരായ നിഹാംഗുകളുടെ നേതാവ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതു ചൂണ്ടിക്കാട്ടിയാണ് സുഖ്വീന്ദര്‍ സിങ് ഗൂഢാലോചന ആരോപിച്ചത്. പ്രധാന പ്രതിയെ ന്യായീകരിച്ചതും ഇതേ നിഹാംഗ് നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരത്തില്‍ വിഘടനവാദികള്‍ നുഴഞ്ഞ്കയറിയിട്ടുണ്ടെന്ന ഇന്റെലിജന്‍സ് റിപ്പോര്‍ട്ടിലെ വിവരം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലമായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതാണ്. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ തീവ്രവാദികള്‍ കര്‍ഷകസമരത്തിന് വലിയ രീതിയിലുള്ള ധനസഹായം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Latest Articles