CM Randhawa
ഛത്തീസ്ഗഡ്: കര്ഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിര്ത്തിയില് യുവാവിനെ ഇടതു കൈപ്പത്തി വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവത്തില് പുതിയ വാദവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്വീന്ദര് സിങ് രണ്ധവ. കര്ഷക സമരത്തെ അപകീര്ത്തിപ്പെടുത്താന് വന്ഗൂഢാലോചന നടന്നിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊലപാതകമെന്ന് രണ്ധവ വാദിക്കുന്നു. തന്റെ വാദം സാധൂകരിക്കാന് വേണ്ടി രണ്ധവ കൊല്ലപ്പെട്ട ലഖ്ബീര് സിംങിനെ അപകീര്ത്തിപ്പെടുത്തുകയും ചെയ്യുന്നു.ലഖ്ബീര് സിംങിനെ പണം നല്കി സിംഗു അതിര്ത്തിയില് എത്തിച്ചതാണ് . ഈ വിഷയം അന്വേഷിക്കണമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി പറയുന്നു.
ലഖ്ബീര് സിംങിന്റെ ക്രൂരമായ കൊലപാതകത്തിന് അറസ്റ്റിലായ പ്രതികള് കുറ്റം പരസ്യമായി സമ്മതിച്ചതാണ്.ലഖ്ബീര് സിംങ് സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്നും അതിന്റെ ശിക്ഷയായാണ് ലഖ്ബീര് സിംങിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികള് കുറ്റസമ്മതം നടത്തിയത്
സംഭവത്തില് ആരോപണവിധേയരായ നിഹാംഗുകളുടെ നേതാവ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനൊപ്പം നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില് പ്രചരിച്ചതു ചൂണ്ടിക്കാട്ടിയാണ് സുഖ്വീന്ദര് സിങ് ഗൂഢാലോചന ആരോപിച്ചത്. പ്രധാന പ്രതിയെ ന്യായീകരിച്ചതും ഇതേ നിഹാംഗ് നേതാവാണെന്ന് അദ്ദേഹം പറഞ്ഞു.
കര്ഷക സമരത്തില് വിഘടനവാദികള് നുഴഞ്ഞ്കയറിയിട്ടുണ്ടെന്ന ഇന്റെലിജന്സ് റിപ്പോര്ട്ടിലെ വിവരം കേന്ദ്രസര്ക്കാര് സത്യവാങ്മൂലമായി സുപ്രീംകോടതിയില് സമര്പ്പിച്ചതാണ്. വിദേശരാജ്യങ്ങളില് പ്രവര്ത്തിക്കുന്ന ഖാലിസ്ഥാന് തീവ്രവാദികള് കര്ഷകസമരത്തിന് വലിയ രീതിയിലുള്ള ധനസഹായം ചെയ്യുന്നുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ട്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…