ദില്ലി: പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. മുപ്പത്തിനാല് വയസുകാരനായ കരംജിത്ത് സിങ്ങാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്-അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഇയാൾ ചികിത്സയിലായിരുന്നു. സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയും ഗായകനുമായ സിദ്ദു മൂസെവാലയ്ക്കുമെതിരെ പോലീസ് കേസ് എടുത്തു. മാനസ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്.

