Monday, May 20, 2024
spot_img

സെഞ്ചുറി ശോഭയിൽ പ്രഭ്സിമ്രൻ; പഞ്ചാബിനെതിരെ ദില്ലിക്ക് 168 റൺസ് വിജയലക്ഷ്യം

ദില്ലി : ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ദില്ലി ക്യാപ്പിറ്റൽസിന് 168 റൺസ് വിജയലക്ഷ്യം. ഈ സീസണിലെ രണ്ടാമത്തെ സെഞ്ചുറി പ്രകടനം കണ്ട ഇന്നിങ്സിൽ പക്ഷെ പഞ്ചാബിന് വമ്പൻ സ്‌കോർ ഉയർത്തിയില്ല. ഓപ്പണർ പ്രഭ്സിമ്രൻ സിങാണ് പഞ്ചാബിനായി സെഞ്ചുറി നേടിയത്. 10 ഫോറും ആറു സിക്സും സഹിതം 65 പന്തിൽ 103 റൺസാണ് പ്രഭ്സിമ്രൻ സിങ് നേടിയത്. ആദ്യം മുതൽ നിലയുറപ്പിച്ച് കളിച്ച പ്രഭ്സിമ്രൻ സിങിനെ 19 ഓവറിലെ രണ്ടാം പന്തിൽ മുകേഷ് ശർമ്മ പുറത്താക്കുകയായിരുന്നു . നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് പഞ്ചാബിന് നേടാനായത്

ഇരുപതാം ഓവറിലെ രണ്ടാം പന്തിൽ ഖലീൽ അഹമ്മദിനെ സിക്കന്തർ റാസ സിക്സർ പറത്തിയെങ്കിലും പിന്നീട് കാര്യമായി ഒന്നും ചെയ്യാനായില്ല.

നായകനും ഓപ്പണറുമായ ശിഖർ ധവാനെ റൂസോയുടെ കൈകളിലെത്തിച്ച് വെറ്ററൻ പേസർ ഇഷാന്ത് ശർമ്മയാണ് പഞ്ചാബ് കിങ്സിന്‍റെ ആദ്യ വിക്കറ്റ് നേടിയത്. അഞ്ച് പന്തുകൾ നേരിട്ട ധവാൻ ഏഴ് റൺസ് മാത്രമാണ് നേടിയത്. അധികം താമസിക്കാതെ ലിയാം ലിവിങ്സ്റ്റനിനെയും ഇഷാന്ത് ശർമ്മ തന്നെ മടക്കി. അഞ്ച് പന്തിൽ നിന്നും നാല് റൺസ് നേടിയ ലിവിങ്സ്റ്റനും പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമ്മയും അഞ്ച് പന്തിൽ നിന്നും അഞ്ച് റൺസ് മാത്രം നേടി പുറത്തായതോടെ പഞ്ചാബ് തകർച്ച മുന്നിൽക്കണ്ടു. അക്സ്ർ പട്ടേലിനായിരുന്നു ഇത്തവണ വിക്കറ്റ്. 5.4 ഓവറിൽ 45ന് മൂന്ന് എന്ന നിലയിൽ തകർന്ന് തുടങ്ങിയ പഞ്ചാബിനെ അഞ്ചാമനായി ക്രീസിലെത്തിയ സാം കറനും ഓപ്പണർ പ്രഭ്സിമ്രൻ സിങും ചേർന്നാണ് കരകയറ്റിയത്.

24 പന്തിൽ 20 റൺസ് നേടിയ സാം കറനെ പ്രവീൺ ദുബെയാണ് അമാൻ ഹക്കീം ഖാന്‍റെ കൈളിലെത്തിച്ചത്. 72 റൺസാണ് സാം കറനും പ്രഭ്സിമ്രൻ സിങും ചേർന്ന് കൂട്ടിച്ചേർത്തത്. ദില്ലിക്കായി ക്യാപ്റ്റൽസിനായി ഇഷാന്ത് ശർമ്മ രണ്ടും അക്സർ പട്ടേൽ, പ്രവീൺ ദുംബെ, മുകേഷ് ശർമ്മ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Related Articles

Latest Articles