Wednesday, December 24, 2025

‘മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു’: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരിക്ക് മർദ്ദനം;
യുവാവ് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16 കാരിയെ മർദ്ദിച്ച യുവാവ് പിടിയിൽ.
വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് കസ്റ്റഡിയിലായത്. വിദ്യാർത്ഥിയെ പിന്തുടർന്നെത്തി മർദ്ദിച്ചതിനെ തുടർന്ന് പോക്സോ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു സംഭവം.

വെട്ടൂർ സ്വദേശിയായ പെൺകുട്ടി ട്യൂട്ടോറിയൽ കോളേജിൽ 10ാം ക്ലാസിൽ പഠിക്കുകയാണ്. ഇയാൾ നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ട്യൂട്ടോറിയലിലേക്ക് പോകും വഴി ബസിൽ വച്ചും ശല്യം ചെയ്തു. പിന്നീട് ബസിൽ നിന്ന് ഇറങ്ങിയപ്പോൾ അവിടെ നടുറോഡിൽ വച്ച് മുടിയിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചുവെന്നാണ് പരാതി. ഈ അടിയിൽ പെൺകുട്ടി നിലത്ത് വീണു. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ല. വാദ്യകലാകാരൻ. നിരന്തരമായി ശല്യം ചെയ്തിരുന്നതായി പോലീസും പറയുന്നുണ്ട്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

Related Articles

Latest Articles