India

ഉത്തരാഖണ്ഡിൽ ധാമിയ്ക്ക് രണ്ടാമൂഴം; പുഷ്‌കർ സിംഗ് ധാമി മുഖ്യമന്തിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ധാമിയ്ക്ക് രണ്ടാമൂഴം. പുഷ്‌കർ സിംഗ് ധാമി മുഖ്യമന്തിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും9Pushkar Singh Dhami to be sworn-in as Uttarakhand CM on March 23 afternoon). നാളെ വൈകിട്ട് മൂന്ന് മണിക്ക് ഡെറാഡൂണിലെ പരേഡ് ഗ്രൗഡിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

ഡെറാഡൂണിലെ പാർട്ടി ഓഫീസിൽ ഇന്നലെ നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ധാമിയെ തന്നെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്നാണ് വിവരം. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 47 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് തുടർഭരണമെന്ന ചരിത്രം എഴുതിയത്. എന്നാൽ കോൺഗ്രസിന് 25 സീറ്റുകൾ മാത്രമാണ് നേടാനായത്. ഭരണത്തുടർച്ചയെന്ന പതിവ് ഉത്തരാഖണ്ഡിൽ ഉണ്ടായിരുന്നില്ല. ഈ ചരിത്രവും ബിജെപി ഇവിടെ തിരുത്തിക്കുറിച്ചു.

അതേസമയം പുഷ്‌കർ സിംഗ് ധാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന് പ്രതിരോധ മന്ത്രിയും ഉത്തരാഖണ്ഡിലെ പാർട്ടി നിരീക്ഷകനുമായ രാജ്നാഥ് സിംഗ് ഇന്നലെ അറിയിച്ചിരുന്നു.
ഫെബ്രുവരി 14 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 70 ൽ 47 സീറ്റും തൂത്തുവാരിയെങ്കിലും പുഷ്‌കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു. ഖാട്ടിമ നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പരാജയപ്പെട്ടത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ പുഷ്‌കർ സിംഗ് ധാമിയുടെ പങ്ക് വളരെ വലുതാണ്. അതിനാൽ ധാമിയെ മാറ്റി നിർത്താൻ സാധിക്കില്ലെന്ന് പാർട്ടി ഒടുവിൽ തീരുമാനിക്കുകയായിരുന്നു.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള !കണ്ഠരര് രാജീവരര് 14 ദിവസം റിമാൻഡിൽ

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…

3 hours ago

ആചാരലംഘനത്തിന് കൂട്ടുനിന്നു!!! കട്ടിളപ്പാളികൾ കൈമാറിയത് താന്ത്രികവിധികൾ പാലിക്കാതെ!! കണ്ഠരര് രാജീവര്ർക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എസ്ഐടി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…

4 hours ago

ബംഗ്ലാദേശിന് കനത്ത തിരിച്ചടി !! ബംഗ്ലാ ക്രിക്കറ്റ് താരങ്ങളുടെ സ്പോൺസർഷിപ്പ് അവസാനിപ്പിക്കുമെന്ന് ഇന്ത്യൻ കമ്പനി

ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…

5 hours ago

വരുമാനം ഇരട്ടിയായിട്ടും 12,000 കോടിയുടെ നഷ്ടം; കരകയറാനാകാതെ മസ്‌കിന്റെ എക്‌സ്‌എഐ!!

വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…

6 hours ago

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് ഇഡി; ഇസിഐആർ രജിസ്റ്റർ ചെയ്തു; ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതി ചേർത്തു

ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…

6 hours ago

ശബരിമല സ്വർണ്ണക്കൊള്ള ! തന്നെ കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യപരിശോധന പൂർത്തിയാക്കി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…

7 hours ago