International

ജിഹാദി ആക്രമണം; ഫ്രാൻസിൽ ദ്വീപ് നിവാസി കൊല്ലപ്പെട്ടു; ഇസ്ലാമിക ഭീകരനെ അറസ്റ്റ്‌ചെയ്ത് പോലീസ്

പാരീസ്: ഫ്രാൻസിൽ ജിഹാദി ആക്രമണം(Jailed Corsican nationalist dies after attack in French prison). സംഭവത്തിൽ ദ്വീപ് നിവാസി കൊല്ലപ്പെട്ടു. ഫ്രാൻസിലെ ജയിലിലാണ് സംഭവം. ആക്രമണം നടത്തിയ ഇസ്ലാമിക ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലെ തടവുപുള്ളിയാണ് കൊല്ലപ്പെട്ടത്.

ഫ്രാൻസിന്റെ അധീനതയിൽപ്പെട്ട കോഴ്സിക്കൻ ദ്വീപ് നിവാസിയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് കമാറൂൺ പൗരനായ എലോൺ ആബേ എന്ന ഇസ്ലാമിക ഭീകരനെ അറസ്റ്റ്‌ചെയ്ത് അതിസുരക്ഷാ ജയിലേക്ക് മാറ്റി. 61 കാരനായ യുവാൻ കോളോണ എന്ന വ്യക്തിയാണ് തലയ്‌ക്കടിയേറ്റ് മരണപ്പെട്ടത്. പ്രവാചകനെതിരെ പറഞ്ഞുവെന്നാരോപിച്ചാണ് കമാറൂൺ വംശജനായ എലോംഗ് ആബേ യുവാനെ ആക്രമിച്ചത്.

സംഭവത്തെ തുടർന്ന് കോഴ്സിക്കയിലും ഫ്രാൻസിലെ വിവിധ നഗരത്തിലും ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നതിനിടെ ഉണ്ടായ കൊലപാതകത്തിന്റെ പേരിലാണ് യുവാൻ ജയിലിലെത്തിയത്. 1998ൽ പോലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് യുവാൻ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരുന്നത്. യുവാന്റെ മരണം ഭരണകൂടത്തിന്റെ അശ്രദ്ധയാണെന്ന പേരിലും പ്രക്ഷോഭം നടക്കുകയാണ്. സംഭവത്തിനുപിന്നാലെ ജയിലിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

admin

Recent Posts

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

40 seconds ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

41 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

46 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

51 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

55 mins ago