Kerala

“വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ കീടനാശിനി ഒഴിച്ചു”; മാതാപിതാക്കളെ കൊലപ്പെടുത്തിയ സനലിന്റെ മൊഴി കേട്ട് അമ്പരന്ന് പോലീസ്

പാലക്കാട്: പാലക്കാട് വൃദ്ധദമ്പതികളായ മാതാപിതാക്കളെ വെട്ടിക്കൊന്ന (Puthuppariyaram Murder) സംഭവത്തിൽ മകൻ സനലിന്റെ മൊഴി കേട്ട് അമ്പരന്ന് പോലീസ്. അമ്മയെയാണ് ആദ്യം വെട്ടിയതെന്ന് സനൽ പോലീസിനോട് വിവരിച്ചു. 33 തവണ അമ്മയെ വെട്ടി. മുറിവുവഴി വിഷം ഉള്ളിൽ ചെല്ലുന്നതിനായാണ് കീടനാശിനി ഒഴിച്ചത്. അതിന് ശേഷമാണ് അച്ഛൻ ചന്ദ്രനെ കൊലപ്പെടുത്തിയതെന്നും സനൽ പോലീസിനോട് പറഞ്ഞു. കൊലയ്‌ക്കുപയോഗിച്ച ആയുധങ്ങളും ടീ ഷർട്ടും വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി. രാവിലെ എട്ടരയോടെ തെളിവെടുപ്പിന് വീട്ടിലെത്തിയപ്പോഴാണ് പോലീസുകാർ പോലും അമ്പരന്ന സനലിന്റെ വെളിപ്പെടുത്തൽ.

ആദ്യം വീടിന് പുറത്തുവച്ചായിരുന്നു തെളിവെടുപ്പ്. കൊലയ്‌ക്ക് ശേഷം എങ്ങനെയാണ് പുറത്തിറങ്ങിയത് വീട് എങ്ങനെയാണ് പൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പ്രതിയോട് ചോദിച്ചറിഞ്ഞു. അതിനുശേഷം സ്വീകരണ മുറിയിലേക്ക് കയറി. അവിടെ വച്ചാണ് അമ്മ ദേവിയെ സനൽ വെട്ടി കൊലപ്പെടുത്തുന്നത്. ആദ്യം അമ്മയേയും പിന്നാലെ അച്ഛനേയുമാണ് കൊലപ്പെടുത്തുന്നത്. കൊല നടത്തിയ ശേഷം ഇയാൾ രക്തം കഴുകിക്കളഞ്ഞത് അച്ഛൻ കിടന്ന മുറിയിൽ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിൾ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പോലീസ് പറയുന്നത്. വെള്ളം ചോദിച്ചതിനെ തുടർന്നുള്ള തർക്കത്തെ തുടർന്ന് അകത്തേയ്‌ക്ക് പോയ സനൽ ആയുധങ്ങൾ രണ്ട് കൈകളിലായി എടുത്തുകൊണ്ട് വരികയും അമ്മയെ തലങ്ങും വിലങ്ങും വെട്ടി വീഴ്‌ത്തുകയുമായിരുന്നു.

എന്നാൽ അപകടമുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അച്ഛൻ മുറിയിൽ കിടക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയ ശേഷം മുറിയിലേക്ക് പോയി അച്ഛനേയും വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് കൊലയ്‌ക്ക് ശേഷം പുറത്തേയ്‌ക്ക് പോവുകയും അവിടെ നിന്നും വിഷക്കുപ്പികൾ കൊണ്ടുവന്ന് അമ്മയുടെ മുഖത്തെ മുറിവുകളിലേക്ക് ഒഴിക്കുകയും ശേഷം അച്ഛന്റേയും മുറിവുകളിൽ ഒഴിക്കുകയായിരുന്നു. അതേസമയം കൊലപാതകത്തിന് ശേഷം സനൽ വീട്ടിൽ നിന്നും മൈസൂരിലേക്ക് രക്ഷപ്പെട്ടു. സഹോദരൻ സുനിലിന്റെ സഹായത്തോടെയാണ് സനലിനെ വീട്ടിലെത്തിക്കുന്നത്. വീട്ടിൽ രാത്രി മോഷണ ശ്രമമുണ്ടായെന്നും ഇത് ചെറുക്കാൻ ശ്രമിച്ച അച്ഛനേയും അമ്മയേയും മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്നുമാണ് സുനിൽ സനലിനോട് പറഞ്ഞത്. ചൊവ്വാഴ്‌ച്ച സംസ്‌കാരം ഉണ്ടെന്നും സംസ്‌കാര ചടങ്ങുകൾക്കായി ചേട്ടൻ നാട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സുനിൽ, സനലിനെ നാട്ടിലേക്ക് വരുത്തുകയായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് സനലിനെ പോലീസ് പിടികൂടുന്നത്. എന്നാൽ ഇയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടോയെന്ന സംശയം പോലീസിനുണ്ട്.

B4 Admin

Recent Posts

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

10 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

11 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

11 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

15 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

15 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

15 hours ago