തൃശ്ശൂർ: തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു (Murder In Thrissur). തൃശ്ശൂരിലെ വെങ്ങിണിശ്ശേരിയിൽ മനഃസാക്ഷിയെ പോലും മരവിപ്പിക്കുന്ന സംഭവം നടന്നത്. 18 കാരിയായ സുധയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അച്ഛനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 52 കാരനായ സുരേഷ് ആണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് സുരേഷ് എന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

