SPECIAL STORY

‘പുഴ മുതൽ പുഴ വരെ’ രാമസിംഹന്റെ ധർമ്മയുദ്ധത്തിൽ ഇന്ന് തത്വമയിയും പങ്കാളികളായി! പ്രത്യേക പ്രദർശനം ആരംഭിച്ചു

തിരുവനന്തപുരം: 1921 ലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ തത്വമയി ഒരുക്കുന്ന പ്രത്യേക പ്രദർശനം ഏരീസ് പ്ലെക്‌സിൽ ആരംഭിച്ചു. തമസ്ക്കരിക്കപ്പെട്ട ചരിത്ര വസ്തുതകൾ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്റെ പ്രമേയം ജനങ്ങളിലേക്കെത്തിക്കുന്നതിനായി വിശിഷ്ട വ്യക്തികൾക്കും പൊതുജനങ്ങൾക്കുമായി തത്വമയി നെറ്റ്‌വർക്കാണ് സൗജന്യ പ്രദർശനം ഒരുക്കുന്നത്. പ്രത്യേക പ്രദർശനത്തിന് വൻ പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ സീറ്റുകൾ മുഴുവനും ബുക്ക് ചെയ്യപ്പെടുകയായിരുന്നു.

നേരത്തെ ‘ധർമ്മയുദ്ധത്തിൽ പങ്കാളികളാകേണ്ടത് എങ്ങിനെയെന്ന് തത്വമയിക്കറിയാം’ എന്ന് തത്വമയിയുടെ പ്രത്യേക പ്രദർശനത്തെ പരാമർശിച്ച് സംവിധായകൻ പറഞ്ഞിരുന്നു. നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടക്കുന്നത്. മുൻ ഡിജിപി ടി പി സെൻകുമാർ, നിർമ്മാതാവ് ജി. സുരേഷ് കുമാർ, മേനക സുരേഷ്, ബിജെപി നേതാക്കളായ പി പി മുകുന്ദൻ, എം എസ് കുമാർ, ജെ ആർ പത്മകുമാർ, തോട്ടയ്ക്കാട് ശശി, ബി രാധാകൃഷ്ണമേനോൻ, ചരിത്രകാരൻ ശങ്കരൻകുട്ടി നായർ, ചലച്ചിത്ര താരം എം ആർ ഗോപകുമാർ, പിന്നണി ഗായകൻ ജി ശ്രീറാം സംവിധായകൻ യദു വിജയകൃഷ്ണൻ, ഹിന്ദു ധർമ്മ പരിഷത് പ്രസിഡന്റ് എം. ഗോപാൽ, ബാലഗോകുലം ഉപാദ്ധ്യക്ഷൻ വി ഹരികുമാർ തുടങ്ങിയ വിശിഷ്ടാതിഥികൾ പ്രത്യേക പ്രദർശനത്തിന് എത്തിച്ചേർന്നു.

admin

Share
Published by
admin

Recent Posts

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! | narendra modi

23 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് അമിത് ഷാ ! ഏക സിവിൽ കോഡ് സാമൂഹിക പരിഷ്കരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു…

34 mins ago

മോദിയുമായി സംവാദം നടത്താൻ ഇൻഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ആണോ ;​ വിമർശനവുമായി സ്മൃതി ഇറാനി

ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും അമേഠിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. മോദിയെ പോലെ…

46 mins ago

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

1 hour ago