Monday, December 15, 2025

ഉണ്ടായത് നാക്കുപിഴ !മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി വി അൻവർ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നിലമ്പൂർ എംഎൽഎ പി വി അൻവർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു അൻവറിന്റെ ഖേദപ്രകടനം. പിണറായി അല്ല,പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞൻ മറുപടി കൊടുക്കുമെന്നായിരുന്നു പിവി അൻവറിന്റെ പരാമർശം.

“നിയമസഭ മന്ദിരത്തിന് മുന്നിൽവെച്ച് നടത്തിയ പത്രസമ്മേളനത്തിൽ എനിക്ക് വലിയ നാക്കുപിഴ സംഭവിച്ചു. സഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയപ്പോൾ എന്റെ ഓഫീസാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് ‘പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കും’ എന്ന പരാമർശം ഉണ്ടായി. അപ്പന്റെ അപ്പൻ എന്ന രീതിയിൽ അല്ല ഉദ്ദേശിച്ചത്. എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനോട് എത്ര വലിയ ആളാണെങ്കിലും ഞാൻ പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്. എന്റെ വാക്കുകൾ അങ്ങനെ ആയിപ്പോയതിൽ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു.”- പി.വി അൻവർ വീഡിയോയിൽ പറഞ്ഞു

Related Articles

Latest Articles