Wednesday, October 7, 2026

വൈദ്യുതി മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി ! വയനാട്‌ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരിയെന്ന് പരാതി

കൽപ്പറ്റ : വയനാട്‌ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഫ്യൂസ് ഊരിയെന്ന് പരാതി. വൈദ്യുതി ബിൽ അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുണ്ടേരിയിലെ സർക്കാർ വീടുകളിൽ താമസിക്കുന്നവരുടെ ഫ്യൂസ് കെഎസ്‍ഇബി ഊരിയെന്നാണ് പരാതി.താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിൽ താമസിക്കുന്നവരോട് വൈദ്യുതി ചാർജ് ഈടാക്കുകയാണ് കെഎസ്ഇബി. ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ലെന്നായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പ്. ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട് ഉപജീവന മാർഗം ഇല്ലാതെ കഷ്ടപ്പെടുന്ന ദുരിതബാധിതർ ബില്ലടക്കാൻ പണമില്ലാതെ കുഴങ്ങിയിരിക്കുകയാണ്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാനായിരുന്നു വൈദ്യുതി മന്ത്രിയുടെ ഉറപ്പ്. ഇത്‌ പാഴ്വാക്കാക്കിയാണ് കെഎസ്‍ഇബിയുടെ നടപടി.

Related Articles

Latest Articles