ലക്നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ വനിതാ സൂപ്പർ താരം പി.വി.സിന്ധു.
സെമി ഫൈനലില്‍ റഷ്യയുടെ എവ്ജീനിയ കോസെറ്റ്സ്ക്യയെ കീഴടക്കിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.
മത്സരത്തിൽ സെമിയില്‍ ആദ്യ ഗെയിമിന് ശേഷം റഷ്യന്‍ താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്കോറിന് സ്വന്തമാക്കിയിരുന്നു.
തുടർന്ന് ക്വാര്‍ട്ടറില്‍ ആറാം സീഡായ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കിയാണ് സിന്ധു സെമിയിലേക്ക് പ്രവേശനം നേടിയത്.
മാത്രമല്ല ഫൈനലില്‍ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദാണ് ഒന്നാം സീഡായ സിന്ധുവിന്റെ എതിരാളി. 2017-ല്‍ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടിയിട്ടുണ്ട്.
അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന എച്ച്.എസ്.പ്രണോയ് സെമിയില്‍ തോറ്റ് പുറത്തായി. ഫ്രാന്‍സിന്റെ അര്‍നൗഡ് മെര്‍ക്കിളാണ് പ്രണോയിയെ കീഴടക്കിയത്. സ്കോര്‍: 21-19, 21-16.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…