Qatar should pressure Hamas terrorists to release all hostages; Joe Biden on demand
സാൻ ഫ്രാൻസിസ്‌കോ: ബന്ദികളെ മുഴുവൻ വിട്ടയയ്‌ക്കാൻ ഹമാസ് ഭീകരവാദികൾക്ക് മേൽ ഖത്തർ സമ്മർദ്ദം ചെലുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഖത്തർ നേതാവ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടെയാണ് ബൈഡൻ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ഏഷ്യാ-പസഫിക് ഉച്ചകോടിക്കായി സാൻ ഫ്രാൻസിസ്‌കോയിൽ എത്തിയപ്പോഴാണ് അമീർ ഷെയ്ഖുമായി ബൈഡൻ സംഭാഷണം നടത്തുന്നത്. ബന്ദികളാക്കിയ എല്ലാവരേയും ഇനിയും വൈകാതെ എത്രയും വേഗം മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി. ഗാസ മുനമ്പിലേക്ക് ഇന്ധന വിതരണം പുന:രാരംഭിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനവും ബൈഡൻ അറിയിച്ചിട്ടുണ്ട്.
ഗാസയിലേക്ക് അടിയന്തരമായി മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റേയും, മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ഇന്ധനം എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയ്‌ക്കിടെ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഹമാസ് ബന്ദികളാക്കിയവരിൽ 10ഓളം യുഎസ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും, ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന കരാറിൽ തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…