തൃശ്ശൂർ: തൃശ്ശൂർ വാഴക്കോട് പാറമടയില്‍ ഉണ്ടായ ക്വാറി അപകടം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ആയിരിക്കും അന്വേഷിക്കുക. കേസ് അന്വേഷിക്കാൻ അഞ്ചംഗ സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് അപകടമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് മാസമായി പ്രവർത്തിക്കാത്ത ക്വാറിയിൽ സ്ഫോടക വസ്തുക്കൾ എത്തിയതെങ്ങനെ എന്ന് അന്വേഷിക്കും.
ഫോറൻസിക്- എക്സ്പ്ലോസീവ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളടക്കം ശക്തമായി ഉയരുന്നുണ്ട്. 2018-ല്‍ അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ഈ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു. ആറു മാസമായി അടച്ചിട്ടിരിക്കുന്ന ക്വാറിയില്‍ എങ്ങനെ സ്ഫോടക വസ്തുക്കള്‍ എത്തിയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
മണ്ണിനടിയിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിയിരിക്കാം എന്നാണ് പാറമട ഉടമ അബ്ദുള്‍ സലാം അറിയിച്ചത്. 5 പേര്‍ എന്തിനാണ് രാത്രി പാറമടക്കകത്ത് എത്തിയതെന്നതും ദൂരൂഹമാണ്. മീൻ പിടിക്കാൻ പോയതാണെന്ന വിശദീകരണം പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. എന്തു സ്ഫോടകവസ്തുക്കളാണ് അവിടെ ഉണ്ടായിരുന്നത്, സ്ഫോടനത്തിൻറെ തീവ്രത എത്ര മാത്രമുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഫോറൻസിക്-എക്സ്പ്ലോക്സീവ് വിഭാഗത്തിന്‍റെ റിപ്പോർട്ടിന് ശേഷം വ്യക്തത വരും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 6 പേരുടെ മൊഴിയും നിര്‍ണായകമാണ്. എന്നാൽ പരിക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ അവരുടെ മൊഴി ഉടൻ രേഖപ്പെടുത്താനാകില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

