Monday, May 20, 2024
spot_img

കൊടും ക്രൂരത; തൊഴിലാളിയുടെ മലദ്വാരത്തിലൂടെ തൊഴിലുടമ പമ്പ്​ ഉപയോഗിച്ച്‌​ കാറ്റടിച്ചു; 40 കാരന്​ ദാരുണാന്ത്യം

ശിവ്​പുരി: മധ്യപ്രദേശിലെ ശിവ്​പുരിയില്‍ തൊഴിലുടമ പമ്പ്​ ഉപയോഗിച്ച്‌​ മലദ്വാരത്തിലൂടെ കാറ്റടിച്ചതിനെ തുടര്‍ന്ന്​ തൊഴിലാളിക്ക്​ ദാരുണാന്ത്യം. 40 കാരനായ പെര്‍മാനന്ദ്​ ധാക്കഡാണ്​ ദാരുണമായി കൊല്ലപ്പെട്ടത്​. 45 ദിവസം മുമ്ബാണ്​ സംഭവം നടന്നതെന്ന്​ ശിവ്​പുരി പൊലീസ്​ സൂപ്രണ്ട്​ രാജേഷ്​ സിങ്​ ചന്ദല്‍ പറഞ്ഞു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

ക്വാറിയില്‍ ദിവസവേതനത്തിന്​ തൊഴിലെടുക്കുന്ന വ്യക്തിയായിരുന്നു പെര്‍മാനന്ദ്​. പെര്‍മാനന്ദിന്‍റെ സഹപ്രവര്‍ത്തകരായ പിന്‍റു, രവി, പപ്പു ഖാന്‍ എന്നിവരും ക്രൂരകൃത്യത്തില്‍ പങ്കാളികളായിരുന്നു. കേസുമായി ബന്ധപ്പെട്ട്​ ഇതു​വരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. സംഭവം ​ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ്​ സ്വമേധയാ കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നുവെന്നും ആവശ്യമായ നടപടി സ്വീകരിക്കാന്‍ ​നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

നവംബര്‍ എട്ടിനാണ്​ സംഭവം നടന്നതെന്ന മരിച്ച തൊഴിലാളിയുടെ സഹോദരന്‍ ധാനിറാം ധാക്കഡ്​ പറഞ്ഞു. ‘​സഹോദരന്‍ രാവിലെ വീട്ടില്‍നിന്ന്​ ജോലിക്കായി പോയിരുന്നു. ഉച്ചകഴിഞ്ഞ്​ ആരോ സഹോദരന്​ ഗ്യസ്​ ട്രബിളാണെന്നും സുഖമില്ലെന്നും അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടതോടെ ഗ്യാസ്​ ട്രബിളിന്‍റെ വേദന​യല്ലെന്ന്​ അറിയിച്ചു. തൊഴിലുടമയും സഹപ്രവര്‍ത്തകരും ചേര്‍ന്ന്​ പമ്പ്​ ഉപയോഗിച്ച്‌​ മലദ്വാരത്തിലേക്ക്​ കാറ്റ്​ കടത്തിവിട്ടതാണെന്ന്​ അദ്ദേഹം പറഞ്ഞു. നിരവധി ആശുപത്രികളില്‍ അദ്ദേഹത്തെ ചികിത്സക്കായി കൊണ്ടുപോയെങ്കിലും ശനിയാഴ്ച മരിച്ചു’ -ധാനിറാം ധാക്കഡ്​ പറഞ്ഞു.

ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ കുടുംബത്തെ അറിയിക്കാതെ ഗ്വാളിയാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയുണ്ടായി. വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നാണ് ധക്കാടിന്റെ കുടുംബത്തോട് പ്രതി പറയുകയുണ്ടായി. 48 മണിക്കൂറിന് ശേഷം ബോധം തിരിച്ചുകിട്ടിയ ധക്കാട് സംഭവം വിവരിച്ചതോടെയാണ് വിവരം പുറംലോകം അറിയുകയുണ്ടായത്. പെര്‍മാനന്ദിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്​ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles