കോട്ടയം: ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു. കോട്ടയം പാലായിലാണ് ഗർഭിണിക്ക് നേരെ അക്രമം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട പരാതിയിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാറപ്പിള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്‌ക്കൽ ആന്റോ എന്നിവരാണ് പോലീസ് പിടിയിലായത്.
ഗർഭിണിയായ തന്റെ ഭാര്യയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനമായത്. അക്രമി സംഘം ഭർത്താവിനെ അടിച്ചുവീഴ്‌ത്തിയതായും പരാതിയിൽ പറയുന്നു

