Monday, May 20, 2024
spot_img

യുക്രെയ്നിലെ ഇന്ത്യൻ രക്ഷാദൗത്യം: ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി; ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റ സംഭവമുൾപ്പെടെ ചർച്ചയായേക്കും

ദില്ലി: ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Holds 5th Meeting To Review Ukraine Situation Amid Evacuation ). യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്നതിനായുള്ള നടപടികൾ അവലോകനം ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. അതോടൊപ്പം കീവിൽ ഇന്ത്യൻ വിദ്യാർത്ഥിയ്ക്ക് വെടിയേറ്റ സംഭവത്തെക്കുറിച്ചും യോഗത്തിൽ ആരായും. പ്രധാനമന്ത്രിയ്ക്ക് പുറമെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

റഷ്യയുടെ സൈനിക നീക്കങ്ങൾക്കിടയിൽ യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ഓപ്പറേഷൻ ഗംഗയുടെ കീഴിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അഞ്ചാമത്തെ അവലോകന യോഗമാണിത്. അതേസമയം ക്വാഡ് ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നു. യുക്രെയ്‌നിലെ സംഭവങ്ങൾ, അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉച്ചകോടിയിൽ ഊന്നിപ്പറഞ്ഞു.

ഈ വർഷാവസാനം ജപ്പാനിൽ നടക്കുന്ന ഉച്ചകോടിയിൽ കൃത്യമായ ഫലങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, സഹകരണം ത്വരിതപ്പെടുത്തുന്നതിന് നേതാക്കൾ തമ്മിൽ ധാരണയായി. അതോടൊപ്പം ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തിൽ ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചു.

Related Articles

Latest Articles