കൊല്ലം : മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ ബിജെപി പ്രവർത്തകന് ഗുരുതരമായി പരിക്ക്. ഉമ്മയനല്ലൂർ ഏലക്ക് സമീപം വൈകിട്ട് 5 ഓടെയാണ് സംഭവം. കൊല്ലത്ത് കൊട്ടിയം മയ്യനാട് ഗ്രാമ പഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയുമായ എസ് രഞ്ജിത്തിനാണ് മയക്കുമരുന്ന് സംഘത്തിന്റെ കുത്തേറ്റത്.
കൊല്ലം വള്ളിയമ്പലത്തിൽ മദ്യപാനവും കഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘം നാട്ടുകാർക്ക് ശല്യമായതോടെയാണ് രഞ്ജിത് ചോദ്യം ചെയ്തുകൊണ്ട് എത്തിയത്. എന്നാൽ ഈ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതേസമയം രണ്ടാഴ്ച്ച മുമ്പാണ് ഹരിപ്പാട് ബിജെപി പ്രവർത്തകനെ സിപിഎം മയക്കുമരുന്ന് ലോബി കുത്തികൊലപ്പെടുത്തിയത്

