Monday, May 20, 2024
spot_img

യുദ്ധം അവസാനിക്കുന്നു ?; യുക്രൈന്‍ – റഷ്യ ചര്‍ച്ച ആരംഭിച്ചു; പ്രതീക്ഷയിൽ ലോകം

കീവ്: യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ യുക്രൈന്‍ – റഷ്യ (Russia) ചര്‍ച്ച ആരംഭിച്ചു. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച.

ചര്‍ച്ച തീരുന്നത് വരെ ബെലാറസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറസ് ഉറപ്പ് നല്‍കി. സൈനിക വിമാനങ്ങള്‍, മിസൈല്‍ അടക്കം തല്‍സ്ഥിതി തുടരും. ബെലാറൂസ് യുക്രൈന്‍ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യുക്രെയിനെതിരെ ആണവായുധം സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകിയതായി റിപ്പോർട്ട്. ആണവഭീഷണിയുമായി പുട്ടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം യുക്രെയിൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

അതേസമയം ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിലാണ്ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച ചേരുക.

Related Articles

Latest Articles