Tuesday, December 30, 2025

തൃശ്ശൂരിൽ ഭാരത് ജോഡോ യാത്രയെ വരവേൽക്കാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് പെയിന്റടിച്ച് ബിജെപി ഓഫീസാക്കി മാറ്റി; അബദ്ധം മനസ്സിലായപ്പോൾ കാവിക്ക് പകരം പച്ചയടിച്ചു; നേതാക്കൾ ഉദ്ദേശിച്ചത് ത്രിവർണ്ണം; ഇപ്പോൾ സർവ്വം പച്ചമയം

തൃശൂര്‍: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് കാവി പെയിന്റടിച്ച് തൊഴിലാളികള്‍. ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി മാറി ഓഫീസ്. കോണ്‍ഗ്രസ് ഓഫീസ് പെയിന്റടിച്ച് തീര്‍ന്നപ്പോള്‍ ബിജെപി ഓഫീസായി തോന്നിപ്പിക്കുന്ന വിധത്തിലായി. ചൊവ്വാഴ്ചയാണ് പണി പൂർത്തിയായത്. സംഭവം വിവാദമായതോടെ അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു. കാവിക്ക് പകരം നിറം പച്ചയാക്കിയതോടെ ഓഫീസിൽ ഇപ്പോൾ പച്ചമയമാണ്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസിന്റെ മുഖംമിനുക്കാന്‍ തീരുമാനിച്ചത്. നേരത്തെ തൂവെള്ളയായിരുന്ന ഓഫീസിൽ ത്രിവർണ്ണ പതാകയുടെ നിറം നൽകാനാണ് കോൺഗ്രസ് നേതാക്കൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ രണ്ടു പ്രാവശ്യം നിറം മാറ്റിയിട്ടും ഓഫീസ് ത്രിവർണ്ണമായില്ല എന്നതാണ് ഏറെ കൗതുകകരം

Related Articles

Latest Articles