ഇംഗ്ലണ്ട്: ഇന്ത്യൻ ഓൾറൗണ്ടർ ആർ അശ്വിനു കൊവിഡ്. ഇതോടെ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം കളിക്കാൻ പുറപ്പെട്ട സംഘത്തിനൊപ്പം അശ്വിൻ പോയില്ല. ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ എത്തിയത്. 16ന് പോയ ആദ്യ സംഘത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, ചേതേശ്വര്‍ പൂജാര അടക്കമുള്ള താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജൂലായ് 1 മുതൽ അഞ്ച് വരെ എഡ്ജ്ബാസ്റ്റണിലാണ് മാറ്റിവച്ച ടെസ്റ്റ് നടക്കുക. ഈ മാസം 16ന് ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചിരുന്നു. ക്വാറൻ്റീനിലായതിനാൽ അശ്വിൻ ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല.
ടീം അംഗങ്ങളെല്ലാം നിലവിൽ ലെസ്റ്ററിലുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയ്ക്ക് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡും ഋഷഭ് പന്തും ശ്രേയാസ് അയ്യരും ലണ്ടനിൽ എത്തിയിട്ടുണ്ട്. ഇന്ന് ഇവർ ലെസ്റ്ററിലെത്തും. അയർലൻഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലായാണ് ടെസ്റ്റ് മത്സരങ്ങൾ.
ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടുണ്ട്. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് പരമ്പര.ഇത്തവണ ബയോ ബബിള്‍ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.

