Kerala

“വനിതാ നേതാക്കളോട് മോശം പെരുമാറ്റം, പരാതികൾ പാർട്ടി തിരിഞ്ഞുനോക്കുന്നില്ല”; സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമർശനവുമായി മന്ത്രി ആർ.ബിന്ദു

കൊച്ചി: വനിതാ നേതാക്കളോടുള്ള ചില പുരുഷ നേതാക്കന്മാരുടെ സമീപനം മോശമാണെന്നാണ് മന്ത്രി ആർ.ബിന്ദു(R Bindu Against CPM Leaders). സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി രംഗത്തെത്തിയത്. മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകിയാലും പലപ്പോഴും പരിഗണിക്കുന്നില്ല. പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നും മന്ത്രി ആരോപിച്ചു.

ഖേദത്തോടെയാണ് ഇതുപറയേണ്ടി വരുന്നതെന്നും ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു. പൊതുചർച്ചയിലായിരുന്നു മന്ത്രിയുടെ വിമർശനം. വനിതാ സഖാക്കളോടുള്ള പുരുഷ നേതാക്കന്മാരുടെ സമീപനം വളരെ മോശമാണെന്നാണ് സംസ്ഥാനകമ്മിറ്റി അംഗം കൂടിയായ ബിന്ദു ആരോപിച്ചത്. പരാതി നൽകിയാൽ പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെയും വിമര്‍ശനം ഉയന്നിരുന്നു. വന്യൂ വകുപ്പില്‍ പണപ്പിരിവ് നടക്കുന്നുണ്ടെന്നാണ് വിമര്‍ശനം. പട്ടയമേളകളുടെ മറവില്‍ പണപ്പിരിവ് നടക്കുകയാണെന്നാണ് ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചത്. സര്‍ക്കാരിന്‍റെ നേട്ടം സിപിഐ ഉപയോഗപ്പെടുത്തുകയാണ്. എന്നാല്‍ പ്രതിസന്ധികളില്‍ കുറ്റപ്പെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

1 hour ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

1 hour ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

3 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

4 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

4 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

4 hours ago