Sunday, May 19, 2024
spot_img

അശ്ലീല സന്ദേശവും ഫോൺവിളിയും: പൊലീസ് സ്റ്റേഷനുള്ളിൽ തമ്മിലടിച്ച വനിതാ പൊലീസിനും എ.എസ്.ഐയ്ക്കും സസ്പെൻഷൻ

കോട്ടയം: പൊലീസ് സ്റ്റേഷനിൽ എഎസ്ഐയും വനിതാ പൊലീസും (Police) തമ്മിലടിച്ച സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്ഐ സി.ജി സജികുമാർ, വനിതാ പൊലീസ് വിദ്യാരാജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.

അടിപിടിക്കിടെ വനിതാ പൊലീസിനെ എഎസ്‌ഐ സജികുമാര്‍ കയ്യേറ്റം ചെയ്യുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റി. തുടര്‍ന്നാണ് വകുപ്പുതല നടപടി കൈക്കൊണ്ടത്. അഡീഷണല്‍ എസ്ഐയും വനിതാ പൊലീസുകാരിയും നേരത്തെ അടുപ്പത്തിലായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. എഎസ്ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ച് സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം.

Related Articles

Latest Articles