Friday, January 2, 2026

പാക് യുദ്ധവിമാനം തകര്‍ത്തതിന്റെ റഡാര്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യൻ വ്യോമസേന

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതിനുള്ള തെളിവുകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു . വ്യോമാക്രമാണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യോമസേന പുറത്ത് വിട്ടത്.

എന്നാല്‍ എഫ് 16 വിമാനം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്ത് എത്തിയിരുന്നു . അമേരിക്കന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തയ്യാറാക്കിയ വാര്‍ത്തയില്‍ അമേരിക്ക പാക്കിസ്ഥാന് കൈമാറിയ എഫ് 16 വിമാനങ്ങള്‍ എല്ലാം തന്നെ സുരക്ഷിതമാണെന്നും , തകര്‍ന്നിട്ടില്ലെന്നും വെളിപ്പെടുത്തിയിരുന്നു . ഇതിനെ തുടര്‍ന്നാണ്‌ വ്യോമസേന റഡാര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് .

ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്‍ യുദ്ധ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിന് ഇടയിലാണ് ഇന്ത്യന്‍ പൈലറ്റ്‌ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് യുദ്ധവിമാനം എഫ് 16 വെടിവച്ച് വീഴ്ത്തിയത് .

Related Articles

Latest Articles