Tuesday, December 16, 2025

മൂന്നാം പക്കം ദുരന്തമുഖത്തെത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ; മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റർ സന്ദർശിച്ചു

കൽപ്പറ്റ : ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുല്‍ ഗാന്ധിയും വയനാട്ടിലെ ദുരന്ത മുഖത്ത് സന്ദർശനം നടത്തി. സഹോദരിയും വയനാട് ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ചൂരല്‍ മലയില്‍ ഇരുവരും സന്ദര്‍ശനം നടത്തി.

ഇരുവരും മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളും രാഹുലിനെ അനുഗമിച്ചു. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തിയത്.

കഴിഞ്ഞ അഞ്ച് വർഷം വയനാട് എംപിയായിരുന്ന രാഹുൽ, ഇത്തവണയും വയനാടിൽ നിന്നും ജയിച്ചിരുന്നുവെങ്കിലും സമാന്തരമായി മത്സരിച്ച റായ്‌ബറേലിയെയാണ് മണ്ഡലമായി തെരഞ്ഞെടുത്തത്. അതിന്റെ സാഹചര്യത്തിലാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ദുരന്തമുണ്ടായി മൂന്ന് ദിനമായിട്ടും രാഹുൽ വയനാട്ടിലെത്തിയില്ലെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതിനാൽ വിദഗ്ദോപദേശം അനുസരിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനം നീണ്ടതെന്നാണ് വിവരം,

Related Articles

Latest Articles