Saturday, January 3, 2026

രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന സമ്മേളനത്തിന് അനുമതി നിഷേധിച്ചു

കൊല്ലം:പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതിയില്ല. ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.

പത്തനാപുരം സെന്‍റ് സ്റ്റീഫന്‍സ് സ്കൂൾ ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടം പോളിംഗ് സ്റ്റേഷന്‍ ആണെന്നും 16 ന് പരിശീലന പരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. റൂറല്‍ ജില്ലാ പൊലീസിന്‍റെ റിപ്പോര്‍ട്ടും കോണ്‍ഗ്രസിന് പ്രതികൂലമാണ്. പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി.

Related Articles

Latest Articles