കോട്ടയം: എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുൽഗാന്ധിയെ അനുഗ്രഹിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ക്ഷേത്രത്തിൽ വഴിപാട്. ജഡ്ജിയമ്മാവൻ ക്ഷേത്രത്തിലാണ് വഴിപാട് അർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് വഴിപാട് നടത്തിയത്.
കോടതിനടപടികളിൽ അകപ്പെടുന്നവരുടെ വിജയത്തിനായി വഴിപാട് കഴിക്കുന്നതിൽ പ്രശസ്തമായ ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ. ഇവിടെ അടനിവേദ്യമാണ് ബിനേഷ് ചെറുവള്ളി നടത്തിയിരിക്കുന്നത്.
ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറവഴിപാടും ബിനേഷ് ചെറുവള്ളി നടത്തിയിച്ചുണ്ട്. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് ദേവസ്വത്തിൽനിന്ന് രസീത് വാങ്ങിയിരിക്കുന്നത്.

