Thursday, December 18, 2025

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഖാലിസ്ഥാനി പ്രതിഷേധക്കാരുടെ വലയത്തിൽപ്പെട്ട് രാഹുൽ ഗാന്ധി; രക്ഷിച്ചത് പോലീസ് എത്തി

ലണ്ടൻ: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് വച്ച് ഖാലിസ്ഥാനി പ്രതിഷേധക്കാർ. ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര താൽക്കാലികമായി നിർത്തിവച്ച രാഹുൽ ഗാന്ധി, കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണങ്ങൾ നടത്താൻ ഇംഗ്ലണ്ടിലേക്ക് തിരിച്ചതായിരിന്നു.

ജഡ്ജ് ബിസിനസ് സ്‌കൂളിലെ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തുന്നതിനിടെ ഖാലിസ്ഥാനി പ്രതിഷേധക്കാർ രാഹുൽ ഗാന്ധിക്കെതിരെ വരുകയായിരുന്നുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. പിന്നീട് പ്രാദേശിക അധികാരികളുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിനെ പ്രതിഷേധക്കാർ മോചിപ്പിച്ചത്.

1984-ലെ സിഖ് വിരുദ്ധ കലാപത്തിനും അമൃത്‌സർ കൊലപാതകത്തിനും ഗാന്ധി കുടുംബമാണ് കാരണക്കാർ എന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളിൽ സിഖുകാർ വെല്ലുവിളി തുടരുമെന്നും അവർ പറഞ്ഞു. പിന്നീട് യുകെ പോലീസിന്റെ സുരക്ഷാവലയത്തിലാണ് രാഹുലിനെ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.

Related Articles

Latest Articles