Friday, December 19, 2025

2024 ലും രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്

ദില്ലി: സ്വന്തം തട്ടകത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതുകൊണ്ടെന്നും രാഹുല്‍ ഗാന്ധിയെ തളര്‍ത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്. രണ്ടായിരത്തി ഇരുപത്തിനാലിലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വീണ്ടും അമേത്തിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പേര് വെളിപ്പെടുത്താതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

അമേഠിക്ക് വേണ്ടി രാഹുല്‍ ഒട്ടേറ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യുമെന്നും നേതാവ് വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അമേഠി രാഹുല്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സഞ്ജയ് ഗാന്ധിയും പിന്നാലെ രാജീവ് ഗാന്ധിയും അമേഠിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പഴയ ആളുകളോട് ചോദിച്ചാല്‍ അക്കാര്യം അവര്‍ ഓര്‍മ്മിച്ച് പറയും. ഒരു തരത്തിലും ഗാന്ധി കുടുംബത്തിന് വിട്ടുകളയാവുന്ന മണ്ഡലമല്ല അമേത്തിയെന്നും നേതാവ് ചൂണ്ടിക്കാണിച്ചു.

Related Articles

Latest Articles