Kerala

രാഹുൽ ഗാന്ധി മത്സരിക്കുന്നത് ആർക്കെതിരെ? മോദിയെ തോൽപ്പിക്കാനോ, അതോ ഇടതുപക്ഷത്തേയോ? ചോദ്യവുമായി പിണറായി വിജയൻ രംഗത്ത്

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം കേരളത്തിലെ ഇടതുപക്ഷ ക്യാമ്പിൽ ഉണ്ടാക്കിയ ആശയകുഴപ്പം വെളിവാക്കി പിണറായി വിജയൻറെ പ്രസ്താവന. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തെ തോൽപ്പിക്കാനാണോ മോദിയെ തോൽപ്പിക്കാനാണോയെന്ന് കേരളാ മുഖ്യമന്ത്രി ചോദിച്ചു.

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ലി​നെ നേ​രി​ടാ​നു​ള്ള ക​രു​ത്ത് എ​ല്‍​ഡി​എ​ഫി​നു​ണ്ടെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. പി.പി. സുനീര്‍ തന്നെയായിരിക്കും വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നും രാഹുലിനെ പരാജയപ്പെടുത്താനായിരിക്കും തങ്ങളുടെ ശ്രമമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.ബി​ജെ​പി​ക്ക് എ​തി​രെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​രാ​ട്ട​മെ​ങ്കി​ല്‍ രാ​ഹു​ല്‍ മ​ത്സ​രി​ക്കേ​ണ്ട​ത് വ​യ​നാ​ട്ടി​ല​ല്ല. ഇ​ട​തു​പ​ക്ഷ​ത്തെ നേ​രി​ടാ​നാ​ണ് രാ​ഹു​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​തെന്നും പി​ണ​റാ​യി പറഞ്ഞു.

കേരളം ഒഴികെ ഇടതുപക്ഷത്തിന് സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ്സും സിപിഎമ്മും സഹകരിച്ചാണ് തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കുന്നത്. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ സഹിതം സിപിഎം സ്ഥാനാർത്ഥികൾ തമിഴ്‌നാട് ഉൾപ്പെടെ പലയിടത്തും വോട്ട് പിടിക്കുന്നത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കേരളത്തിലും ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസിന് വോട്ട് മറിച്ചുകൊടുക്കാൻ ഇടതുപക്ഷത്തിന് പദ്ധതി ഉണ്ടെന്ന ആരോപണവും ശക്തമാണ്.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

16 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

17 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago