തൃശൂര്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മാറുമെന്ന് സൂചന. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റിയേക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സൂചിപ്പിച്ചു. ബിജെപി കേന്ദ്രനേതൃത്വവുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ച ചെയ്യും. താന്‍ തൃശൂരില്‍ തന്നെ മല്‍സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വരുമെന്ന സൂചന വന്നതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിഡിജെഎസ് തീരുമാനം നീട്ടിയിരുന്നു. ഒടുവില്‍ ബിജെപി ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് വയനാട്ടില്‍ പൈലി വാത്യാട്ടിനെ ബിഡിജെഎസ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വേളയില്‍ തന്നെ, വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മാറുമെന്ന് സൂചന നല്‍കിയിരുന്നു. രാഹുലിനെതിരെ ബിജെപി നേതാവ് തന്നെ മല്‍സര രംഗത്തിറങ്ങുമെന്നാണ് സൂചന. താര പോരാട്ടം ലക്ഷ്യമിട്ട് സുരേഷ് ഗോപി എംപിയെ മല്‍സരിപ്പിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…