തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ 10 ന് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും, 11.30 ന് പത്തനംതിട്ടയിലും, വൈകിട്ട് 4 ന് ആലപ്പുഴയിലും പ്രസംഗിക്കും. 6 മണിക്കാണ് തിരുവനന്തപുരത്തെ പൊതുസമ്മേളനം നടക്കുക.
ബുധനാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് സ്വന്തം മണ്ഡലമായ വയനാട് പ്രചാരണം നടത്തും. രാവിലെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകിട്ട് വണ്ടൂരും തൃത്താലയിലുമാണ് പൊതുപരിപാടികള്‍.
അന്തരിച്ച മുന്‍മന്ത്രി കെ.എം മാണിയുടെ വസതിയും രാഹുല്‍ സന്ദര്‍ശിക്കും. 16ന് രാത്രി കണ്ണൂരില്‍ തങ്ങുന്ന രാഹുലിന് പിറ്റേന്ന് കണ്ണൂരില്‍ തന്നെയാണ് ആദ്യ പരിപാടി. റോഡ് ഷോയിലടക്കം പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് തിരിക്കും. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരിയിലെ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് റാലികളെ രാഹുല്‍ അഭിസംബോധന ചെയ്യും.
ശനിയാഴ്ച കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി രണ്ട് ദിവസം വയനാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രചാരണം നടത്തും. 20ന് കേരളത്തിലെത്തുന്ന പ്രിയങ്ക വയനാട്ടില്‍ കര്‍ഷകരുമായും ആദിവാസികളുമായും കൂടിക്കാഴ്ച നടത്തും. അന്ന് റോഡ് ഷോയും സംഘടിപ്പിക്കാനാണ് കെ.പി.സി.സി തീരുമാനം
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…