Wednesday, May 8, 2024
spot_img

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്; തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും; ജാഗ്രത

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഒന്‍പത് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നും അറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇതേതുടർന്ന് ഇന്ന് തിരുവനന്തപുരം ജില്ലയിലടക്കം വിവിധ ജില്ലകളില്‍ നാല് മണിയോടെ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്.

മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related Articles

Latest Articles