Kerala

കേരളത്തിൽ ശക്തമായ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലക്ഷദ്വീപിന്റെ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിലെല്ലാം ലഭിച്ചത്. ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. 10 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. കാസർകോട്​, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജാഗ്രതാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

വ്യാഴാഴ്ച വരെ തെക്ക്-പടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍, വടക്ക് അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റ്​ വീശാന്‍ സാധ്യതയുണ്ട്​. ചിലപ്പോള്‍ കാറ്റിന്‍റെ വേഗത 70 കി.മീ വരെയാകാനും സാധ്യതയുണ്ട്​. ഈ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

മൂന്ന് വൻശക്തികൾ ഒരേ വേദി! ലോകക്രമം മാറുമോ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ…

24 minutes ago

അരിയിൽ ഷുക്കൂർ വധക്കേസ്: കുറ്റക്കാരിൽ സഹകരണ ബാങ്ക് ജീവനക്കാരും മോട്ടിവേഷൻ സ്പീക്കറും പി. ജയരാജന് ആശ്വാസം 13 പേർ കുറ്റക്കാർ

അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്.…

58 minutes ago

ഭീകരനെ ‘റൊട്ടി നിർമാതാവ്’ എന്ന് വിശേഷിപ്പിച്ച് ദി പ്രിന്റ്: മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേൽപ്പിച്ച ഭീകരാക്രമണത്തിലെ പങ്ക് ലഘൂകരിച്ചെന്ന് വിമർശനം

ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…

1 hour ago

ബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ ഭക്തിസാന്ദ്രമായി അരുണാചൽ: നാംസായിലെ ഗോൾഡൻ പഗോഡയിൽ ദർശനം നടത്തിയത് 12,000-ത്തിലധികം പേർ

അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…

1 hour ago

പുരുഷന്മാരുടെ നിശ്ശബ്ദ പോരാട്ടങ്ങൾ തിരിച്ചറിയാം: ഇന്ന് അന്താരാഷ്ട്ര പുരുഷദിനം

ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…

2 hours ago

അരുണാചൽ പ്രദേശിന്റെ വികസനവും ആഭ്യന്തര സുരക്ഷയും ചർച്ചയാകും: നവംബർ 20 മുതൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന സന്ദർശനം

അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…

2 hours ago