Saturday, December 13, 2025

കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്‌; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് (Rain) സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ കന്യാകുമാരി തീരത്തോട് കൂടുതല്‍ അടുക്കുകയാണ് . ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാനിര്‍ദേശമുണ്ട്.

അതേസമയം കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളിൽ ചിലയിടത്ത് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. തൊട്ടിൽപ്പാലം-വയനാട് റൂട്ടിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.കുറ്റ്യാടി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Related Articles

Latest Articles