തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളിൽ രാത്രി ഗതാഗതം നിരോധിച്ചു. ഇന്നലെ മുതല്‍ തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് ജില്ലയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലയോര മേഖലകളില്‍ നാശനഷ്ടം രൂക്ഷമാണ്. ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. കൺട്രോൾ റൂം തുറന്നു. 7 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി, പാറ ഖനനവും, മണ്ണെടുപ്പും നിർത്തിവച്ചു.
പൂന്തുറ,വേളി പൊഴികള്‍ മുറിച്ചു. നെയ്യാര്‍, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഇനിയും ഉയര്‍ത്തും. പൊലീസ് സ്റ്റേഷന്‍, വില്ലേജ്, റവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…